എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, അക്കൗണ്ടന്റ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് നിയമനം .
തസ്തികകളും യോഗ്യതയും
- സ്റ്റാഫ് നഴ്‌സ് (കാത് ലാബ്) ( ബി.എസ്.സി/ ജി.എന്‍.എം നഴ്‌സ്, രണ്ട് വര്‍ഷത്തെ കാത് ലാബ് പരിചയം)
- ലാബ് ടെക്‌നീഷ്യന്‍( ബി.എസ്.സി എം.എല്‍.റ്റി/ഡി എം എല്‍ റ്റി- ഒരു വര്‍ഷത്തെ പരിചയം)
- അക്കൗണ്ടന്റ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍( ബി.കോം, പി.ജി.ഡി.സി.എ, ടാലി)
എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം hrghekm2020@gmail.com എന്ന ഇ മെയിലിലേക്ക് 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ അയയ്ക്കണം.

Post a Comment