സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികൾ | Cheats on social media

ഇപ്പോൾ പുതിയ ഓഡിയോ ചാറ്റിങ്ങ് ആപ്പുകൾ പലരെയും ആകർഷിക്കുകയാണ്. ഓഡിയോ ചാറ്റിങ്ങ് ആയതു കൊണ്ട്  നമ്മൾ സുരക്ഷിതമെന്ന് കരുതുന്നുണ്ടെങ്കിൽ പറയട്ടെ    നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കുക.  തരംഗമാകുന്ന പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക. 

ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്.  ഓരോ റൂമിലും സംസാരിക്കുന്ന 'സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല മൊബൈൽ ഫോണിന്റെ  സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ  പോസ്റ്റ് ചെയ്യാനും കഴിയും.  

സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ  മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന  വിഡിയോയിൽ പതിയുന്നു.  ഇവ മറ്റ് പലർക്കും കൈമാറുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളികളുടെ പ്രൊഫൈൽ ചിത്രങ്ങളും  വിഡിയോയിൽ കൂടി പ്രചരിക്കും. സ്വകാര്യ റൂമുകളിൽ മറ്റാരും അറിയില്ല  എന്ന് കരുതി  പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നു. 

ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ്.   പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ്  നോക്കിയാലും മനസ്സിലാകും. ഇവ സ്ക്രീൻഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്.  

അതുകൊണ്ട്  കരുതലോടെ വേണം നവമാധ്യമങ്ങളിൽ പ്രവർത്തിക്കാൻ

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم